ഡോക്യുമെന്റ് തയ്യാറാക്കുന്നതിനുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയർ സംവിധാനമാണ് ലാടെക്സ്. ഈ സോഫ്‌റ്റ്‌വെയർ പ്രധാനമായും ലക്ഷ്യമിടുന്നത് പൊതുഉദ്ദേശ്യമുള്ള പുസ്തകങ്ങളും ലേഖനങ്ങളും ലാടെക്കിൽ അനായാസമായി സൃഷ്ടിക്കുക എന്നതാണ്. സങ്കീർണ്ണമായ ഗണിത സമവാക്യങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ആദ്യത്തെ ടൈപ്പ്സെറ്റിംഗ് പ്രോഗ്രാമുകളിൽ ഒന്നാണ് ലാടെക്സ്. ഗണിതം, കമ്പ്യൂട്ടർ സയൻസ്, ഭൗതികശാസ്ത്രം, രസതന്ത്രം , എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ ശാസ്ത്രീയ രേഖകൾ പ്രസിദ്ധീകരിക്കുന്നതിന് ഈ സോഫ്‌റ്റ്‌വെയർ സാധാരണയായി ഉപയോഗിക്കുന്നു. സമവാക്യങ്ങൾ, കണക്കുകൾ, ഗ്രന്ഥസൂചികൾ, സൂചികകൾ മുതലായവ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഇത് ഒരു ഉപയോക്താവിനെ സഹായിക്കുന്നു. ഉപയോക്താവിന് ഡോക്യുമെന്റിന്റെ ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും, അതേസമയം ഔട്ട്പുട്ട് എങ്ങനെ ഫോർമാറ്റ് ചെയ്യാമെന്നത് പ്രോഗ്രാമിനു വിട്ടുകൊടുക്കാൻ സാധിക്കുകയും ചെയ്യുന്നു .
ലാടെക്സിൽ മലയാളം രേഖകൾ തയ്യാറാക്കുന്നതിനായി നിരവധി ലൈബ്രറികൾ ലഭ്യമാണ്. സൗകര്യപ്രദമായ ഉപയോഗത്തിനായി വിവിധ തരം ലാടെക്സ് ടെംപ്ലേറ്റുകൾ ലഭ്യമാണ്. മലയാളം പ്രമാണങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനായി ചില ലാറ്റെക്സ് ടെംപ്ലേറ്റുകൾ ഐസിഫോസ് സൃഷ്ടിച്ചിട്ടുണ്ട് . ഐസിഫോസ് വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് മലയാളം ടെംപ്ലേറ്റുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ലാറ്റക്സ് പ്രമാണങ്ങൾക്കായി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ ടൂളുകൾ ലഭ്യമാണ്. ചില സാധാരണ എഡിറ്ററുകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
ഘട്ടങ്ങൾ:
മലയാളം ഗവേഷണ ലേഖനങ്ങൾ അനായാസമായി വികസിപ്പിക്കാൻ മലയാള ലേഖന ടെംപ്ലേറ്റുകൾ നിങ്ങളെ സഹായിക്കുന്നു. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് നിങ്ങൾക്ക് ഒറ്റ നിരയും ഒന്നിലേറെ നിരകളുമുള്ള ഗവേഷണ ലേഖനങ്ങൾ ഡൗൺലോഡ് ചെയ്യാം.
മലയാളം പോസ്റ്ററുകൾ പ്രശ്നരഹിതമായ രീതിയിൽ വികസിപ്പിക്കാൻ സഹായിക്കുന്നു.
മലയാളം ചോദ്യപേപ്പറുകൾ തയ്യാറാക്കുക എന്നത് കേരളത്തിലെ മിക്ക അദ്ധ്യാപകരും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ഉള്ളടക്കം മാറ്റിക്കൊണ്ട് നിങ്ങൾക്ക് ടെംപ്ലേറ്റുകൾ വീണ്ടും ഉപയോഗിക്കാം.
മറ്റ് എഡിറ്റിംഗ് ടൂളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, മലയാളം തീസിസ് എളുപ്പമാക്കാൻ ഈ ടെംപ്ലേറ്റ് നിങ്ങളെ സഹായിക്കുന്നു.
മലയാളം പ്രസന്റേഷൻ തയ്യാറാക്കാൻ ഈ ടെംപ്ലേറ്റ് നിങ്ങളെ സഹായിക്കുന്നു.