ഐസിഫോസിനെ കുറിച്ച്

കേരള ഗവണ്മെന്റിന് കീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് ഐസിഫോസ്. കേരളത്തിലെ ഫോസ് സംരംഭങ്ങളെയും, അറിവിന്റെയും വിജ്ഞാനത്തിന്റെയും ജനാധിപത്യസമീപനം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള ലോകത്തിലെ മറ്റിടങ്ങളിലെ ഫോസ് സംരംഭങ്ങളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഫോസ് രൂപീകൃതമാവുന്നത്. സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയർ മുന്നേറ്റത്തിനായി ചില സന്നദ്ധസംഘടനകളും സർക്കാരും പരിശ്രമിച്ചതിന്റെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെയും സ്വതന്ത്ര വിജ്ഞാനത്തിന്റെയും കേന്ദ്രമായി ഐസിഫോസ് കടന്നുവന്നത്. ഇക്കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയിലെ പുത്തൻ സംരംഭങ്ങളുടെ സജീവമായ പ്രചാരണവും അഭിവൃദ്ധിപ്പെടുത്തലും വികസനവും ഐസിഫോസ് ഏറ്റെടുത്ത് നടത്തേണ്ട ഒന്നാണ്. സ്വതന്ത്രമേഖലയെ ശക്തിപ്പെടുത്തുക, ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം പരിപോഷിപ്പിക്കുക എന്നിവയാണ് ഐസിഫോസിന്റെ പ്രധാനപ്രവർത്തനങ്ങൾ. മാർക്കറ്റ് ഇന്റർഫേസിനാവശ്യമായ വ്യവസ്ഥകൾ വളർത്തിക്കൊണ്ട് വർധിച്ച പരിശീലനം നേടിയ മാനവവിഭവശേഷിയിലൂടെ സ്വതന്ത്ര ഹാർഡ്‍വെയർ അടക്കമുള്ള ഐ.ടി പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രമായി കേരളത്തെ മാറ്റാനും ഐസിഫോസ് ശ്രമിക്കുന്നു. മുകളിൽ പറഞ്ഞ എല്ലാ ആശയങ്ങളും ഐസിഫോസ് ആരംഭിച്ചു കഴിഞ്ഞു. സ്വതന്ത്രസോഫ്റ്റ്‍വെയർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഗവണ്മെന്റിലെ വിവിധ വകുപ്പുകൾക്കും നവീനാശയഗതിക്കാർക്കും യുവബിരുദധാരികൾക്കും വിദ്യാർഥികൾക്കും നൽകുന്നതിലാണ് നിലവിൽ ഐസിഫോസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമായി നാല് ഗവേഷണ വകുപ്പുകളാണ് ഐസിഫോസിൽ ഉള്ളത്: ഭാഷാ സാങ്കേതികത (Language technology-LT), അസിസ്റ്റീവ് ടെക്നോളജി (Assistive Technology-AT), ഇന്റർനെറ്റ് ഓഫ് തിങ്സ് (Internet of Things- IoT), ഇ-ഗവേണൻസ് (E-Governance) എന്നിവയാണവ.

സോഫ്റ്റ്‌വെയർ

പദകോശം

വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും അവയുടെ അർത്ഥവുമടങ്ങിയ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവാണ് പദകോശം.

ധൃതി - ദ്വിഭാഷാ ഒ സി ആർ

ഇമേജുകൾ, പി‌ഡി‌എഫ്, തിരുത്താനാകാത്ത മറ്റ് പ്രമാണങ്ങൾ എന്നിവയിൽ നിന്ന് വാചകം വേർതിരിച്ചെടുക്കുന്നതിനും അവയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഐസി‌ഫോസ് വികസിപ്പിച്ച സംവിധാനമാണ് ധൃതി.

മലയാള രൂപിമാപഗ്രഥനമാപിനി

പദങ്ങളെ അവയുടെ ധാതുരൂപം (Root), പ്രത്യയങ്ങൾ എന്നിങ്ങനെ കമ്പ്യൂട്ടറധിഷ്ഠിതമായി വേർതിരിച്ചെടുക്കാൻ സാധിക്കുന്ന ഉപകരണമാണ് രൂപിമാപഗ്രഥനമാപിനി.

മലയാള അക്ഷരപരിശോധിനി

ലിബ്രെ ഓഫീസിൽ ഒരു ഉപകരണമായിട്ടാണ് അക്ഷരപരിശോധിനി നിർമിച്ചിരിക്കുന്നത്. അക്ഷരത്തെറ്റ് കണ്ടെത്തുകയും അതിന് ശരിയായ പദങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. അണ്ണാ സര്‍വ്വകലാശാലയിലെ കെ.ബി.സി ഗവേഷണ കേന്ദ്രവുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്.

മലയാളം വാക്യ സംഗ്രഹം

പുസ്തകങ്ങൾ, വാർത്താ ലേഖനങ്ങൾ, ട്വീറ്റുകൾ മുതലായ ഒന്നിലധികം വാചക ഉറവിടങ്ങളിൽ നിന്ന് സംക്ഷിപ്തവും അർത്ഥവത്തായതുമായ വാചക സംഗ്രഹം സൃഷ്ടിക്കുന്ന ഉപകരണമാണിത്.

മലയാളം ഫോണ്ട് കൺവെർട്ടർ (ആസ്കീ - യൂണികോഡ്)

മലയാള ആസ്കീയെ യൂണിക്കോഡിലേക്കും തിരിച്ചും പരിവർത്തനം ചെയ്യുന്നതിനുള്ള ഉപകരണം.

മലയാള ലാടെക് മാതൃകകള്‍

മലയാള ഭാഷയില്‍ ലളിതമായ രീതിയില്‍ ഉപയോഗിക്കാനായി ഐസിഫോസ് ലാടെക് മാതൃകകള്‍ തയ്യാറാക്കിയിട്ടുണ്ട്. ലേഖനങ്ങൾ, പോസ്റ്ററുകൾ, ചോദ്യപേപ്പറുകൾ, തീസിസ് എന്നിവയ്ക്കുള്ള മാതൃകകള്‍ ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രസിദ്ധീകരണങ്ങൾ

publication4

എ പ്രൊപോസൽ ഓഫ് ചാറ്റ്ബോട്ട് ഫോർ മലയാളം

എസ്.സാന്ദിനി, ആർ. ബിനു, ആർ. ആർ. രാജീവ്, എം.എം.രേഷ്മ

publication6

എ ചാറ്റ്ബോട്ട് ഇൻ മലയാളം യൂസിങ് ഹൈബ്രിഡ് അപ്പ്രോച്ച്

പ്രവീൺ പ്രസന്നൻ, സ്‌റ്റെഫി ജോസഫ്, രാജീവ് ആർ ആർ

×

malayalam.icfoss.org എന്ന പോര്‍ട്ടലില്‍ കൂടി ലഭ്യമാക്കിയിരിക്കുന്ന സേവനോപാധികള്‍ പൂര്‍ണ്ണമായും അടിസ്ഥാന ഗവേഷണഫലങ്ങളാണ്. സ്വതന്ത്ര സോഫ്ട് വെയര്‍ പോളിസി അനുസരിച്ച് ഗവേഷണത്തിന്റെ സോര്‍സ് കോഡും മറ്റും ഐസിഫോസിന്റെ ഗിറ്റ്‌ലാബിൽ ലഭ്യമാണ്. തുടര്‍ ഗവേഷണഫലങ്ങള്‍ സമയബന്ധിതമായി ഇതിലൂടെ ലഭ്യമാക്കുന്നതാണ്

ഞങ്ങളെ ബന്ധപ്പെടാന്‍

+91 471 2700013